Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Artificial Intelligence

അ​മേ​രി​ക്ക​യു​ടെ പു​തി​യ എ​ഐ ക​ർ​മ​സ​മി​തി ത​ല​വ​നാ​യി ദേ​ശീ​യ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി ജെ​യ് ക്ലെ​യ്റ്റ​ൻ

വാ​ഷിം​ഗ്ട​ൺ: എ​ഐ രം​ഗ​ത്ത് അ​മേ​രി​ക്ക​യു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച പു​തി​യ വൈ​റ്റ് ഹൗ​സ് ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ത​ല​വ​നാ​യി നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി ജെ​യ് ക്ലെ​യ്റ്റ​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​യ​മി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ഫോ​ഴ്സ്' എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. ഡേ​വി​ഡ് സാ​ക്സി​ന് ശേ​ഷ​മാ​ണ് ക്ലെ​യ്റ്റ​ൻ ഈ ​അ​നൗ​ദ്യോ​ഗി​ക പ​ദ​വി​യി​ലേ​ക്ക് എ​ത്തി​യ​ത്.

ചൈ​ന​യി​ൽ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​ര​ത്തെ നേ​രി​ടാ​നും, രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും അ​മേ​രി​ക്ക​ൻ മു​ൻ​കൈ നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക്ലെ​യ്റ്റ​ൻ വ്യ​ക്ത​മാ​ക്കി. സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത ജെ​യ് ക്ലെ​യ്റ്റ​ൻ മു​ൻ ട്രം​പ് ഭ​ര​ണ​കാ​ല​ത്ത് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം.

 

District News

മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻജിനി​യ​റിം​ഗി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് ശി​ല്പ​ശാ​ല

മാ​ള: മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻജിനി​യ​റിം​ഗി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് 2026 ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻജിനി​യ​റിം​ഗ് എ​ന്നീ ഡി​പ്പാ​ർ​ട്ട്മെ​ന്‍റുക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

പ്ര​മു​ഖ എഐ ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ 10എ​ക്സ് മൈ​ൻ​ഡ്സ് ഫൗ​ണ്ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ സി​ദ്ധാ​ർ​ത്ഥ് വി​നോ​ദ് ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. മെ​റ്റ്സ് ഗ്രൂ​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ജു ആന്‍റ​ണി അ​യി​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ൻജി​നിയ​റിം​ഗ് പ്രി​ൻ​സി​പ്പൽ പ്ര​ഫ. ഡോ. ​അം​ബി​കാദേ​വി അ​മ്മ, ​മെ​റ്റ്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സിഇഒ പ്ര​ഫ. അ​ഡ്വ. ഡോ. ​ജോ​ർ​ജ് കോ​ല​ഞ്ചേ​രി, മെ​റ്റ്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പോ​ൾ മു​ണ്ടാ​ട​ൻ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ. ​എ. സു​രേ​ന്ദ്ര​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻഡ് എ​ൻജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി എ​സ്. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Business

കൃ​ത്രി​മ​ബു​ദ്ധി​ക്ക് ആ​രോ​ഗ്യ​രം​ഗ​ത്തെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നാ​കും: ഡോ. ​നാ​ഗേ​ശ്വ​ർ റെ​ഡ്ഢി

ഹൈ​ദ​രാ​ബാ​ദ്: കൃ​ത്രി​മ​ബു​ദ്ധി​ക്ക് ആ​രോ​ഗ്യ​രം​ഗ​ത്തെ കൂ​ടു​ത​ൽ ജ​ന​കീ​യ​വും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​ശ​സ്ത ഗാ​സ്ട്രോ എ​ന്‍ററോ​ള​ജി​സ്റ്റും പ​ദ്മ പു​ര​സ്കാ​ര​ജേ​താ​വും എ​ഐ​ജി ഹോ​സ്പി​റ്റ​ൽ​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഡി. നാ​ഗേ​ശ്വ​ർ റെ​ഡ്ഢി.

ഐ​സി​എ​ഫ്‌​എ​ഐ ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ന്‍റെ 16-ാമ​ത് സ്ഥാ​പ​ക​ദി​ന പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ആ​രോ​ഗ്യ​രം​ഗ​ത്തി​ന്‍റെ ഭാ​വി​യും' എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ്ര​ഭാ​ഷ​ണം.

“എ​ഐ ഒ​രി​ക്ക​ലും ഡോ​ക്‌​ട​ർ​മാ​ർ​ക്കു പ​ക​ര​മാ​കി​ല്ല. രോ​ഗി​ക​ളോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യും സ്വാ​ഭാ​വി​ക ബു​ദ്ധി​യും ചേ​ർ​ന്ന​താ​ണ് വൈ​ദ്യ​ശാ​സ്ത്രം. എ​ഐ​യെ ഡോ​ക്‌​ട​ർ​മാ​ർ​ക്കു പ​ക​ര​ക്കാ​ര​നാ​യ​ല്ല, മ​റി​ച്ച് അ​വ​രു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യാ​ണു കാ​ണേ​ണ്ട​ത്”- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​രു​ന്നു ക​ണ്ടെ​ത്ത​ൽ പ്ര​ക്രി​യ​യെ പ​തി​റ്റാ​ണ്ടു​ക​ളി​ൽ​നി​ന്ന് വെ​റും ര​ണ്ടു വ​ർ​ഷ​മാ​യി ചു​രു​ക്കാ​ൻ എ​ഐ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വ​രും​ദ​ശ​ക​ത്തി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ഇ​തു വ​ലി​യ വി​പ്ല​വം സൃ​ഷ്‌​ടി​ക്കും.

എ​ഐ​ജി ഹോ​സ്പി​റ്റ​ലി​ൽ ന​ട​പ്പാ​ക്കി​യ ‘മി​റ' എ​ന്ന എ​ഐ റോ​ബോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ഡോ​ക്‌​ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം രോ​ഗി​ക​ളു​ടെ കാ​ത്തി​രി​പ്പു​സ​മ​യം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു​ണ്ട്. രോ​ഗി​യു​ടെ നി​ല വ​ഷ​ളാ​കു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​മ്പു​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ‘ഐ​സേ​വ്' എ​ന്ന എ​ഐ സം​വി​ധാ​ന​വും ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന ഫാ​റ്റി ലി​വ​ർ രോ​ഗ​നി​ർ​ണ​യം കു​റ​ഞ്ഞ ചെ​ല​വി​ൽ ന​ട​ത്താ​നും എ​ഐ സ​ഹാ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, എ​ഐ​യു​ടെ ഉ​പ​യോ​ഗം കൂ​ടു​മ്പോ​ൾ വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം, സ്വ​കാ​ര്യ​ത, ധാ​ർ​മി​ക​ത എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ ഐ​സി​എ​ഫ്‌​എ​ഐ ചാ​ൻ​സ​ല​ർ ഡോ. ​സി. രം​ഗ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ അ​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലും മ​റ്റും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മ്പോ​ഴും അ​തി​ന്‍റെ പ​രി​മി​തി​ക​ൾ മ​ന​സി​ലാ​ക്കി ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​സി​എ​ഫ്‌​എ​ഐ ഗ്രൂ​പ്പ് സ്ഥാ​പ​ക​ൻ എ​ൻ.​ജെ. യ​ശ​സ്വി​യു​ടെ സം​ഭാ​വ​ന​ക​ളെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ (ഇ​ൻ-​ചാ​ർ​ജ്) ഡോ. ​ടി. കോ​ട്ടി റെ​ഡ്ഢി സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tech

സി​നി​മ​യി​ൽ​നി​ന്നു ജീ​വി​ത​ത്തി​ലേ​ക്ക് ഇ​റ​ങ്ങി മ​നു​ഷ്യ റോ​ബോ​ട്ടു​ക​ൾ!

മ​നു​ഷ്യ​രൂ​പ​ത്തി​ൽ, മ​നു​ഷ്യ​രെ അ​നു​ക​രി​ച്ച്, മ​നു​ഷ്യ​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന യ​ന്ത്ര​ങ്ങ​ൾ ഇ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും ഫാ​ക്ട​റി​ക​ളി​ലും വീ​ടു​ക​ളി​ലും യാ​ഥാ​ർ​ഥ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് ഐ​സ​ക് അ​സി​മോ​വി​ന്‍റെ നോ​വ​ലു​ക​ളി​ലും ഹോ​ളി​വു​ഡ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും മാ​ത്രം ജീ​വി​ച്ചി​രു​ന്ന ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളെ​ന്ന ആ​ശ​യം, ഇ​ന്നു ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക ക​മ്പ​നി​ക​ളു​ടെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

ടെസ‌്‌ലയും ഗൂഗിളും ബോസ്റ്റൺ ഡയ്നാമിക്സും ​പോ​ലു​ള്ള ക​മ്പ​നി​ക​ൾ മാ​ത്ര​മ​ല്ല, ചൈ​ന​യും ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ നി​ക്ഷേ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൃ​ത്രി​മ​ബു​ദ്ധി​യു​ടെ വ​ള​ർ​ച്ച​യും നി​ർ​മാ​ണ​ച്ചെ​ല​വി​ലെ കു​റ​വും ആ​ഗോ​ള തൊ​ഴി​ലാ​ളി ക്ഷാ​മ​വും ഈ ​മേ​ഖ​ല​യു​ടെ ന​ല്ല ഭാ​വി​ക്കു കാ​ര​ണ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഫാ​ക്ട​റി​ക​ളി​ൽ​നി​ന്നു ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു ന​മ്മു​ടെ വീ​ടു​ക​ളി​ലേ​ക്കും ഇ​വ ക്ര​മേ​ണ വ്യാ​പി​ച്ചേ​ക്കാം.

കൃ​ത്രി​മ​ബു​ദ്ധി​യു​ടെ ക​രു​ത്ത്

ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി കൃ​ത്രി​മ​ബു​ദ്ധി അ​ഥ​വാ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് ആ​ണ്. ലാ​ർ​ജ് ലാം​ഗ്വേ​ജ് മോ​ഡ​ലു​ക​ളു​ടെ വ​ള​ർ​ച്ച ഈ ​മേ​ഖ​ല​യി​ൽ ഒ​രു നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന് മു​ൻ​പ്, ഒ​രു റോ​ബോ​ട്ടി​നെ ഒ​രൊ​റ്റ ജോ​ലി പ​ഠി​പ്പി​ക്കാ​ൻ ആ​ഴ്ച​ക​ളോ​ളം കോ​ഡ് എ​ഴു​തേ​ണ്ടി വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന്, കോ​ഡി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ സ്വാ​ഭാ​വി​ക ഭാ​ഷ​യി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ട് മാ​ത്രം വേ​ണ്ട കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​തി​നൊ​പ്പം ത​ന്നെ എം​ബോ​ഡി​ഡ് എഐ എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ റോ​ബോ​ട്ടു​ക​ൾ​ക്ക് മ​നു​ഷ്യ​രെ നി​രീ​ക്ഷി​ച്ച് പ്ര​വൃ​ത്തി​ക​ൾ പ​ഠി​ക്കാ​നു​ള്ള ശേ​ഷി ന​ൽ​കു​ന്നു.

തു​ണി മ​ട​ക്കു​ക, പൊ​തി അ​ടു​ക്കു​ക, കോ​ഫി യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ൾ ഒ​രു മ​നു​ഷ്യ​ൻ ചെ​യ്തു കാ​ണി​ച്ചാ​ൽ മ​തി, റോ​ബോ​ട്ട് ആ ​പ്ര​വൃ​ത്തി സ്വാ​യ​ത്ത​മാ​ക്കും.

പ്രോ​ഗ്രാ​മിം​ഗ് കൂ​ടാ​തെ ത​ന്നെ പ​ഠി​ക്കു​ന്ന ഈ ​ശേ​ഷി​യാ​ണ് ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളെ പ​ര​മ്പ​രാ​ഗ​ത വ്യാ​വ​സാ​യി​ക യ​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന് റോ​ബോ​ട്ടു​ക​ൾ​ക്കു മ​നു​ഷ്യ​മു​ഖ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും ശ​രീ​ര​ഭാ​ഷ വ്യാ​ഖ്യാ​നി​ക്കാ​നും വ​രെ ക​ഴി​യു​ന്നു.

ഒ​രു​കാ​ല​ത്ത് മ​നു​ഷ്യ​ർ​ക്കു മാ​ത്രം സാ​ധ്യ​മാ​യി​രു​ന്ന ഈ ​ശേ​ഷി​ക​ൾ യ​ന്ത്ര​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​ത് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കു​തി​ച്ചു​ചാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

വ്യ​വ​സാ​യ​ത്തി​ൽ ഉ​ള്ള പ്ര​യോ​ഗം

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​യെ ത​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​ന ശൃം​ഖ​ല​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. ടെസ്‌ലയും ഒപ്റ്റിമസ് റോ​ബോ​ട്ട് ക​മ്പ​നി​യു​ടെ സ്വ​ന്തം ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്നു, 1എക്സ് പോ​ലു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ൾ വെ​യ​ർ​ഹൗ​സു​ക​ളി​ൽ ച​ര​ക്ക് നീ​ക്ക​ത്തി​നും അ​ടു​ക്കി​വ​യ്ക്ക​ലി​നും ഇ​വ​യെ വി​ന്യ​സി​ക്കു​ന്നു.

പ​ര​മ്പ​രാ​ഗ​ത വ്യാ​വ​സാ​യി​ക യ​ന്ത്ര​ങ്ങ​ളി​ൽ​നി​ന്നു ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് അ​വ​യു​ടെ പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ക​ഴി​വാ​ണ്.

ഗോ​വ​ണി​ക​ൾ ക​യ​റാ​നും വ്യ​ത്യ​സ്ത ഉ​യ​ര​ങ്ങ​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​നും ഒ​രു ജോ​ലി​യി​ൽ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് അ​നാ​യാ​സം മാ​റാ​നും ഇ​വ പ്രാ​പ്ത​മാ​ണ്.

മ​നു​ഷ്യ​ർ​ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഇ​ട​ങ്ങ​ളി​ൽ, മ​നു​ഷ്യ​രെ പോ​ലെ ത​ന്നെ ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​വ​യു​ടെ ഏ​റ്റ​വും വ​ലി​യ മേ​ന്മ. ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​യി​ലും ഇ​വ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

അ​പ​ക​ട​ക​ര​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, ആ​വ​ർ​ത്ത​ന​സ്വ​ഭാ​വ​മു​ള്ള ജോ​ലി​ക​ളി​ൽ, മ​നു​ഷ്യ​ർ​ക്ക് ശാ​രീ​രി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ള്ള ചു​മ​ത​ല​ക​ളി​ൽ ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ ഫ​ല​പ്ര​ദ​മാ​യ ബ​ദ​ലാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു

ചെ​ല​വ് കു​റ​ഞ്ഞു, ഡി​മാ​ൻ​ഡ് കൂ​ടി

ഒ​രു ദ​ശ​കം മു​ൻ​പ് ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ വ​ൻ​കി​ട ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​ത്രം സ്വ​ത്താ​യി​രു​ന്നു. 2020-ൽ ​ഒ​രു ഗ​വേ​ഷ​ണ റോ​ബോ​ട്ടിന്‍റെ വി​ല പ​ത്ത് ല​ക്ഷം ഡോ​ള​റി​ലേ​റെ ആ​യി​രു​ന്നു. എ​ന്നാ​ൽ 2026 ആ​കു​മ്പോ​ഴേ​ക്കും ആ ​വി​ല ഒ​രു ല​ക്ഷം ഡോ​ള​റി​ൽ താ​ഴെ​യാ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു.

2030 ആ​കു​മ്പോ​ഴേ​ക്കും 20,000 മു​ത​ൽ 30,000 ഡോ​ള​ർ വ​രെ മാ​ത്ര​മേ ചെ​ല​വ് വ​രൂ എ​ന്നാ​ണ് വി​ദ​ഗ്ധ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ർ​മ്മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മു​ന്നേ​റ്റ​വും വ​ൻ​തോ​തി​ലു​ള്ള ഉ​ൽ​പ്പാ​ദ​ന​വും ഈ ​വി​ല​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്.

ചെ​ല​വ് കു​റ​ഞ്ഞ​തോ​ടൊ​പ്പം ആ​വ​ശ്യ​ക​ത​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. മ​ണി​ക്കൂ​റി​ന് ഏ​ക​ദേ​ശം ര​ണ്ട് ഡോ​ള​ർ മാ​ത്രം പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു​ള്ള ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ, തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും പ്രാ​യോ​ഗി​ക​മാ​യ പ​രി​ഹാ​ര​മാ​യി മാ​റു​ക​യാ​ണ്.

ജ​പ്പാ​നും ചൈ​ന​യും ദ​ക്ഷി​ണ കൊ​റി​യ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ജ​ന​സം​ഖ്യ കു​റ​യു​ന്ന മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ശ​ക്തി​യു​ടെ അ​ഭാ​വം ഇ​തി​ന​കം ത​ന്നെ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ കേ​വ​ലം ഒ​രു സാ​ങ്കേ​തി​ക ന​വീ​ന​ത​യ​ല്ല, മ​റി​ച്ച് ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​നി​വാ​ര്യ​മാ​യ ഒ​രു ഉ​ത്ത​ര​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ക​യാ​ണ്.

സാ​ധ്യ​ത​ക​ൾ

ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ തു​റ​ന്നി​ടു​ന്ന സാ​ധ്യ​ത​ക​ൾ അ​ന​ന്ത​മാ​ണ്. ഉ​ൽ​പ്പാ​ദ​ന മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ത​ല​ത്തി​ലും ഇ​വ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.

2050 ആ​കു​മ്പോ​ഴേ​ക്കും തൊ​ഴി​ൽ പ്രാ​യ​ക്കാ​രു​ടെ എ​ണ്ണം 22 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞേ​ക്കാം എ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ ആ ​വി​ട​വ് നി​ക​ത്താ​നു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ ഉ​പ​ക​ര​ണ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു.

ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​യി​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ൽ ഇ​വ നി​ർ​ണ്ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. ന​ഴ്സു​മാ​രു​ടെ​യും പ​രി​ച​ര​ണ ജീ​വ​ന​ക്കാ​രു​ടെ​യും ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന ജ​പ്പാ​ൻ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് ഇ​തി​ന​കം ത​ന്നെ പ്രാ​ധാ​ന്യം നേ​ടി​ക്ക​ഴി​ഞ്ഞു.

നി​ർമാണ മേ​ഖ​ല​യി​ൽ, അ​പ​ക​ട​ക​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ, ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ, ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ വ​രെ ഇ​വ മ​നു​ഷ്യ​ർ​ക്ക് പ​ക​ര​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രാ​പ്ത​മാ​ണ്.

വെ​ല്ലു​വി​ളി​ക​ൾ

സാ​ധ്യ​ത​ക​ൾ എ​ത്ര വ​ലു​താ​ണോ, അ​ത്ര​ത​ന്നെ ഗു​രു​ത​ര​മാ​ണ് ഈ ​മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും. ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ പ്ര​ശ്നം ബാ​റ്റ​റി​യു​ടെ ആ​യു​സാ​ണ്.

ഇ​ന്ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ​ക്ക് പോ​ലും ര​ണ്ട് മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ വ​രെ മാ​ത്ര​മേ തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യൂ.

ഒ​രു വ്യാ​വ​സാ​യി​ക പ​രി​ത​സ്ഥി​തി​യി​ൽ ഇ​ത് ഗു​രു​ത​ര​മാ​യ പ​രി​മി​തി​യാ​ണ്. സൂ​ക്ഷ്മ​മാ​യ കൈ​കൊ​ണ്ടു​ള്ള ജോ​ലി​ക​ൾ ഇ​നി​യും ഇ​വ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

സൈ​ബ​ർ സു​ര​ക്ഷ​യും ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. നെ​റ്റ്‌​വ​ർ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്ക​പ്പെ​ട്ട ഈ ​യ​ന്ത്ര​ങ്ങ​ൾ ഹാ​ക്കിം​ഗി​നോ ദു​രു​പ​യോ​ഗ​ത്തി​നോ വി​ധേ​യ​മാ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ടി​ന്റെ അ​ഭാ​വം മ​റ്റൊ​രു പ്ര​ധാ​ന ത​ട​സ്സ​മാ​ണ്. ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യ ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​ട്ടി​ല്ല.

ഒ​രു റോ​ബോ​ട്ട് പി​ഴ​വ് വ​രു​ത്തി​യാ​ൽ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി, നി​ർ​മാ​താ​വോ ഉ​പ​ഭോ​ക്താ​വോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ന്നും ഉ​ത്ത​ര​മി​ല്ല. ഇ​തി​നൊ​പ്പം തൊ​ഴി​ൽ ന​ഷ്ട​ത്തെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും സ​മൂ​ഹ​ത്തി​ൽ ശ​ക്തി​പ്പെ​ടു​ക​യാ​ണ്.

യ​ന്ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി​ക​ളി​ൽ നി​ന്ന് പു​റ​ത്താ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​ന​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​രു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ​തു​വ​രെ വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ല.

ഭാ​വി എ​ന്ത്?

2026 മു​ത​ൽ 2028 വ​രെ​യു​ള്ള കാ​ല​യ​ള​വ് ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക ഘ​ട്ട​മാ​യി​രി​ക്കും. വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ പൈ​ല​റ്റ് പ്രോ​ജ​ക്ടു​ക​ൾ ആ​രം​ഭി​ക്കും അ​ർ​ധ സ്വ​യം​ഭ​ര​ണ രീ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന റോ​ബോ​ട്ടു​ക​ൾ ക്ര​മേ​ണ സ്ഥി​രം സാ​ന്നി​ധ്യ​മാ​കും.

ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് യൂ​ണി​റ്റു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന വി​ന്യാ​സം, ഒ​രു ദ​ശ​ക​ത്തി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ലേ​ക്ക് വ​ള​രും എ​ന്നാ​ണ് വ്യ​വ​സാ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളു​ടെ ഭാ​വി ഫാ​ക്ട​റി മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. സാ​ധാ​ര​ണ വീ​ടു​ക​ളി​ലേ​ക്കും ഇ​വ ക​ട​ന്നു​വ​രാ​ൻ തു​ട​ങ്ങു​ക​യാ​ണ്.

പാ​ത്രം ക​ഴു​കു​ക, വീ​ട് അ​ടി​ച്ചു​വാ​രു​ക, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ അ​ടു​ക്കി​വെ​ക്കു​ക, കു​ട്ടി​ക​ളെ നോ​ക്കു​ക തു​ട​ങ്ങി​യ ദൈ​നം​ദി​ന ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള ഗാ​ർ​ഹി​ക റോ​ബോ​ട്ടു​ക​ൾ ഇ​തി​ന​കം ത​ന്നെ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്.

ഒ​രൊ​റ്റ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ൽ ഒ​രു ഹു​മ​നോ​യ്ഡ് ഗൃ​ഹ​സ​ഹാ​യി എ​ന്ന ആ​ശ​യം, 2030-ക​ളോ​ടെ യാ​ഥാ​ർ​ത്ഥ്യ​മാ​യേ​ക്കും.

സാ​ങ്കേ​തി​ക​വി​ദ്യ മാ​ത്ര​മ​ല്ല, ഭൂ​രാ​ഷ്ട്രീ​യ മ​ത്സ​ര​വും ഈ ​മേ​ഖ​ല​യെ ന​യി​ക്കു​ന്നു. ചൈ​ന ഇ​ല​ക്ട്രി​ക് വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ൽ സ്വീ​ക​രി​ച്ച അ​തേ ത​ന്ത്രം ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടി​ക്സി​ലും പ്ര​യോ​ഗി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ, വ​ൻ​തോ​തി​ലു​ള്ള നി​ക്ഷേ​പ​വു​മാ​യി ചൈ​ന ഈ ​മേ​ഖ​ല​യി​ൽ ആ​ധി​പ​ത്യം നേ​ടാ​ൻ ശ്ര​മി​ക്കു​ന്നു. അ​മേ​രി​ക്ക​യും യൂ​റോ​പ്പും ഈ ​വെ​ല്ലു​വി​ളി തി​രി​ച്ച​റി​ഞ്ഞ് ത​ങ്ങ​ളു​ടെ നി​ക്ഷേ​പ ശ​ക്തി​പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ളു​ടെ കാ​ല​ഘ​ട്ടം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു, എ​ന്നാ​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​രാ​ശി​ക്ക് അ​നു​ഗ്ര​ഹ​മാ​ക​ണ​മോ ശാ​പ​മാ​ക​ണ​മോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് യ​ന്ത്ര​ങ്ങ​ള​ല്ല, മ​നു​ഷ്യ​ർ ത​ന്നെ​യാ​ണ്.

ഹു​മ​നോ​യ്ഡ് റോ​ബോ​ട്ടു​ക​ൾ ന​മ്മു​ടെ ജീ​വി​തം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്തും എ​ന്ന​ത് ഇ​നി വ​രു​ന്ന ത​ല​മു​റ​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

International

ആർട്ടിഫിഷൽ ഇന്‍റലിജൻസിനായി കമ്മീഷൻ രൂപീകരിച്ച് വത്തിക്കാൻ

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി (കൃ​​​​ത്രി​​​​മബു​​​​ദ്ധി-​​​​എ​​​​ഐ) നാ​​​​യി വ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്‍റ​​​​ർ​ഡി​​​​ക്കാ​​​​സ്റ്റ​​​​റി​​​​യ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മ​​​​ഗ്ര മാ​​​​ന​​​​വി​​​​ക​​​​ വി​​​​ക​​​​സ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ത​​​​ല​​​​വ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ മൈ​​​​ക്കി​​​​ൾ സെ​​​​ർ​​​​ണി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രേ​​​​ഖ​​​​യി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ഒ​​​​പ്പു​​​​വ​​​​ച്ചു.

ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് എ​​​​ന്ന പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​ന്‍റെ സ​​​​മീ​​​​പ​​​​കാ​​​​ല വി​​​​കാ​​​​സം, അ​​​​തി​​​​ന്‍റെ വ്യാ​​​​പ​​​​ക​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​വും മാ​​​​ന​​​​വ​​​​രാ​​​​ശി​​​​യി​​​​ൽ അ​​​​തു​​​​ണ്ടാ​​​​ക്കി​​​​യേ​​​​ക്കാ​​​​വു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളും, ഓ​​​​രോ മ​​​​നു​​​​ഷ്യ​​​​വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും അ​​​​ന്ത​​​​സി​​​​നോ​​​​ടു​​​​ള്ള, പ്ര​​​​ത്യേ​​​​കി​​​​ച്ച് അ​​​​വ​​​​രു​​​​ടെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള സ​​​​ഭ​​​​യു​​​​ടെ ഉ​​​​ത്ക​​​​ണ്ഠ എ​​​​ന്നി​​​​വ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഇ​​​​ന്‍റ​​​​ർഡി​​​​ക്കാ​​​​സ്റ്റ​​​​റി​​​​യ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സ്ഥാ​​​​പി​​​​ക്കാ​​​​ൻ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച രേ​​​​ഖ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

സ​​​​മ​​​​ഗ്ര മാ​​​​ന​​​​വി​​​​ക ​വി​​​​ക​​​​സ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യ​​​​വ​​​​ർ​​​​ഷം എ​​​​ഐ ക​​​​മ്മീ​​​​ഷ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ക.

സ​​​​മ​​​​ഗ്ര മാ​​​​ന​​​​വി​​​​ക വി​​​​ക​​​​സ​​​​നം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം, വി​​​​ശ്വാ​​​​സ​​​​സ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം, സം​​​​സ്കാ​​​​ര​​​​ത്തി​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​മു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം, വാ​​​ർ​​​ത്താ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ള കാ​​​​ര്യാ​​​​ല​​​​യം, പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ർ ലൈ​​​​ഫ്, പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ർ സ​​​​യ​​​​ൻ​​​​സ്, പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ർ സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് എ​​​​ന്നീ വ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​ണ് പു​​​​തി​​​​യ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ക.

Leader Page

എഐ കാലത്തെ മനുഷ്യജീവിതം

ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​ൽ ഇ​ന്‍റ​ലിജ​​​​​ൻ​​​​​സ് (എ​​​​ഐ) എന്ന പേ​​​​​ര് അ​​​​​ത്ര ല​​​​​ളി​​​​​ത​​​​​മ​​​​​ല്ലെ​​​​​ങ്കി​​​​​ലും ന​​​​​മ്മു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ഒ​​​​​ഴി​​​​​ച്ചു​​​​​കൂ​​​​​ടാ​​​​​നാ​​​​​വാ​​​​​ത്ത ഒ​​​​​ന്നാ​​​​​യി മാ​​​​​റി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.​​​​​ നാം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന സ്‌​​​​​മാ​​​​​ർ​​​​​ട്ട് ഫോ​​​​​ണു​​​​​ക​​​​​ൾ മു​​​​​ത​​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​​റു​​​​​ക​​​​​ൾ വ​​​​​രെ, ഇ​​​​​ൻ​​​​​സ്റ്റ​​​​​ പേ​​​​​ജ് മു​​​​​ത​​​​​ൽ സ്പോ​​​​​ട്ടി​​​​​ഫൈ​​​​ വ​​​​​രെ സ​​​​​ർ​​​​​വ​​​​​വും എ​​​​ഐ മ​​​​​യം.

റോ​​​​​ബോ​​​​​ട്ടു​​​​​ക​​​​​ൾ മ​​​​​നു​​​​​ഷ്യ​​​​​നെ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തും ലോ​​​​​കം കീ​​​​​ഴ​​​​​ട​​​​​ക്കു​​​​​ന്ന​​​​​തു​​​​മൊ​​​​​ക്കെ പ​​​​​ല ഇം​​​​​ഗ്ലീ​​​​​ഷ് സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ലും നാം ​​​​​ക​​​​​ണ്ടി​​​​​ട്ടു​​​​​ണ്ടാ​​​​​കും. അ​​​​​തേ​​​​​ വ​​​​​ഴി​​​​​യി​​​​​ലാ​​​​​ണ് ലോ​​​​​കം ഇ​​​​​ന്നു മു​​​​​ന്നോ​​​​​ട്ട് പോ​​​​​കു​​​​​ന്ന​​​​​ത്.​ എ​​​​​ല്ലാ ദി​​​​​വ​​​​​സ​​​​​വും ന​​​​​മ്മ​​​​​ൾ ഒ​​​​​രു​​​​​പാ​​​​​ട് കാ​​​​ര്യ​​​​ങ്ങ​​​​​ൾ ഗൂ​​​​​ഗി​​​​​ളി​​​​​ലും മ​​​​​റ്റ് സെ​​​​​ർ​​​​​ച്ച് എ​​​​​ൻ​​​​ജി​​​​​നു​​​​​ക​​​​​ളി​​​​​ലും തി​​​​​ര​​​​​യു​​​​​മ്പോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​ന്‍റെ മു​​​​​ഴു​​​​​വ​​​​​ൻ ര​​​​​ഹ​​​​​സ്യം സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ഒ​​​​​രു എ​​​​ഐ വി​​​​​ക​​​​​സി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് എ​​​​​ത്രപേ​​​​​ർ ഓ​​​​​ർ​​​​​ക്കാ​​​​​റു​​​​​ണ്ട്.

എ​​​​ഐ വി​​​​​പ്ല​​​​​വം സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് വ​​​​​ഴി പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​ മു​​​​​ത​​​​​ൽ മ​​​​​ൾ​​​​​ട്ടി​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​വ​​​​രു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ശ​​​​​രി​​​​​യാ​​​​​യ ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വി​​​​​ലേ​​​​​ക്കു എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തിനുവ​​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. മാ​​​​​ത്ര​​​​​മ​​​​​ല്ല, രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കും പ്ര​​​​​തി​​​​​രോ​​​​​ധ​​​​​​​​​​ത്തി​​​​​നും എ​​​​ഐ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​മു​​​​ണ്ട്. മ​​​​​നു​​​​​ഷ്യ​​​​​ന് പ​​​​​ക​​​​​രം പ​​​​​ല ജോ​​​​​ലി​​​​​ക​​​​​ളും ചെ​​​​​യ്യു​​​​​ന്ന റൊ​​​​​ബോ​​​​​ട്ടു​​​​​ക​​​​​ൾ ലോ​​​​​കം മു​​​​​ഴു​​​​​വ​​​​​ൻ അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ൽ ഒ​​​​​രു​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്. റി​​​​​സ​​​​​പ്ഷ​​​​​നി​​​​​സ്റ്റാ​​​​​യും മാ​​​​​ൻ​​​​​ഹോ​​​​​ൾ ക്ലീനറാ​​​​​യും ഡോ​​​​​ക്‌​​​​ട​​​​റാ​​​​​യും ചാ​​​​​ര​​​​​നാ​​​​​യും വ​​​​​ഴി​​​​​കാ​​​​​ട്ടി​​​​​യാ​​​​​യും റോബോ​​​​​ട്ടു​​​​​ക​​​​​ൾ മാ​​​​​റു​​​​​ന്നു. കൊ​​​​​ച്ചി​​​​​യി​​​​​ൽ​​​​പോ​​​​​ലും റോബോ​​​​​ട്ടു​​​​​ക​​​​​ൾ ക​​​​​ണ്ണ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ചെ​​​​​യ്യു​​​​​ന്ന കാ​​​​​ഴ്ച കാ​​​​​ണാം.

മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നാ​​​​​തീ​​​​​തം​​​​

കം​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​​ളെ മ​​​​​നു​​​​​ഷ്യ​​​​​നെ​​​​​പ്പോ​​​​​ലെ ചി​​​​​ന്തി​​​​​ക്കാ​​​​​ൻ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യു​​​​​ടെ (എ​​​​ഐ) ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത. 20 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു മു​​​​​ൻ​​​​​പ് ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് എ​​​​​ങ്ങ​​​​​നെ ആ​​​​​യി​​​​​രു​​​​​ന്നു​​​​​വോ ആ ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ് നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്. അ​​​​​ടു​​​​​ത്ത 10 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ അ​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ത്തു​​​​​ന്ന മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​നാ​​​​​തീ​​​​​ത​​​​​മാ​​​​​യി​​​​​രി​​​​​ക്കും.

പൊ​​​​​തു​​​​​സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മ്പോ​​​​​ഴും ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റും സാ​​​​​മൂ​​​​​ഹി​​​​​ക​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​മ്പോ​​​​​ഴും പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ശേ​​​​​ഖ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​തി​​​​​വി​​​​​പു​​​​​ല​​​​​മാ​​​​​യ വ്യ​​​​​ക്തി​​​​​ഗ​​​​​ത വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ കം​​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​ളി​​​​ൽ ഫീ​​​​​ഡ് ചെ​​​​​യ്ത​​​​​ശേ​​​​​ഷം വി​​​​​വി​​​​​ധ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് അ​​​​​വ വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്ത് അ​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ൽ​​​​​ഗോ​​​​​രി​​​​​ത​​​​​ത്തി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ വ്യ​​​​​ത്യ​​​​​സ്‌​​​​​ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ സ്വ​​​​​യം​​​​​ത​​​​​ന്നെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ കം​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​​ളെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണ് നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി കം​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​ൾ എ​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് സാ​​​​​മാ​​​​​ന്യ​​​​​മാ​​​​​യി ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്, ഒ​​​​​രു വ്യ​​​​​ക്തി നേരത്തേ ന​​​​​ട​​​​​ത്തി​​​​​യ ഷോ​​​​​പ്പിം​​​​ഗി​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​യാ​​​​​ൾ​​​​ക്ക് അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ പു​​​​​തി​​​​​യ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളോ വ​​​​​സ്‌​​​​​തു​​​​​ക്ക​​​​​ളോ വാ​​​​ങ്ങാ​​​​ൻ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കു​​​​​ന്ന ഒ​​​​​രു പ​​​​​ർ​​​​​ച്ചേ​​​​​സ് ഷോ​​​​​പ്പ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് സെ​​​​​ന്‍റ​​​​​ർ നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്നു. വൈ​​​​​ദ്യ​​​​​ശാ​​​​​സ്ത്ര​​​​​രം​​​​​ഗ​​​​​ത്ത് എ​​​​ഐ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യു​​​​​ള്ള രോ​​​​​ഗ​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​നും ചി​​​​​കി​​​​​ത്സ​​​​​യ്ക്കും മ​​​​​റ്റു​​​​​മാ​​​​​യി നൂ​​​​​ത​​​​​ന സാ​​​​​ങ്കേ​​​​​തി​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ് രൂ​​​​​പ​​​​​ക​​​​​ൽ​​​​​പ​​​​​ന ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

മ​​​​​നു​​​​​ഷ്യ​​​​​ർ പ​​​​​ല​​​​​പ്പോ​​​​​ഴും തി​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് ന​​​​​മ്മു​​​​​ടെ ത​​​​​ല​​​​​ച്ചോ​​​​​റി​​​​​ലു​​​​​ള്ള കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ന്യൂ​​​​​റോ​​​​​ണു​​​​​ക​​​​​ൾ വ്യ​​​​​ത്യ​​​​​സ്‌​​​​​ത​​​​​ങ്ങ​​​​​ളാ​​​​​യി​​​​​ട്ടു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ പ​​​​​ഠി​​​​​ച്ചു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യാ​​​​​ണ്. സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ന്‍റെ ഒ​​​​​രം​​​​​ശ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന പ്ര​​​​​ക്രി​​​​​യ​​​​​യാ​​​​​ണി​​​​​ത്. മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ഈ ​​​​​സ്വ​​​​​ഭാ​​​​​വ​​​​​ത്തെ​​​​​യാ​​​​​ണ് എ​​​​ഐ അ​​​​​തി​​​​​വി​​​​​ദ​​​​​ഗ്ധ​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ മ​​​​​നു​​​​​ഷ്യ​​​​​ർ വ​​​​​രു​​​​​ത്താ​​​​​റു​​​​​ള്ള തെ​​​​​റ്റു​​​​​ക​​​​​ൾ​​​​പോ​​​​​ലും ഒ​​​​​ഴി​​​​​വാ​​​​​ക്കി കൃ​​​​​ത്യ​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ടു​​​​​ക്കാ​​​​​ൻ യ​​​​​ന്ത്ര​​​​​ത്തി​​​​​ന് ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ജോ​​​​​ലിന​​​​​ഷ്‌​​​​ട​​​​ത്തി​​​​​ന് സാ​​​​​ധ്യ​​​​​ത ഏ​​​​​റെ​​​​​യാ​​​​​ണ്.

എ​​​​ഐ​​​​യു​​​​​ടെ ബി​​​​​സി​​​​​ന​​​​​സ് സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ

ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​ൽ ഇ​​​​​ന്‍റ​​​​ലി​​​​​ജ​​​​​ൻ​​​​​സ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​വി​​​​​ന്‍റെ താത്പര്യ​​​​​ങ്ങ​​​​​ളും സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി പെ​​​​​രു​​​​​മാ​​​​​റാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്നു എ​​​​​ന്നി​​​​​ട​​​​​ത്താ​​​​​ണ് എ​​​​ഐ​​​​യു​​​​​ടെ ബി​​​​​സി​​​​​ന​​​​​സ് സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. സ്വ​​​​​ന്ത​​​​​മാ​​​​​യി ഒ​​​​​രു കാ​​​​​റ് പോ​​​​​ലു​​​​​മി​​​​​ല്ലാ​​​​​ത്ത ഊ​​​​​ബ​​​​​ർ (uber) രാ​​​​​ജ്യ​​​​​ത്തെ പ്ര​​​​​മു​​​​​ഖ​​​​​ ടാ​​​​​ക്സ‌ി സ​​​​​ർ​​​​​വീ​​​​​സ് ആ​​​​​യി മാ​​​​​റി​​​​​യ​​​​​തും ഒ​​​​​രു റ​​​​സ്റ്റ​​​​​റ​​​​​ന്‍റ് പോ​​​​​ലും സ്വ​​​​​ന്ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്താ​​​​​തെ സൊ​​​​​മാ​​​​​റ്റോ (zomato) രാ​​​​​ജ്യ​​​​​ത്തെ​​​​​യാ​​​​​കെ ഭ​​​​​ക്ഷ​​​​​ണവി​​​​​ത​​​​​ര​​​​​ണ ഭീ​​​​​മ​​​​​നാ​​​​​യ​​​​​തും, സ്വ​​​​​ന്ത​​​​​മാ​​​​​യി കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ൾ കെ​​​​​ട്ടി​​​​​പ്പൊ​​​​​ക്കാ​​​​​ത്ത ഓ​​​​യോ, തി​​​​വാ​​​​ഗോ ഒ​​​​​ക്കെ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​ലേ​​​​ക്ക് വ​​​​ഴി​​​​തു​​​​റ​​​​ന്ന​​​​തു​​​​മൊ​​​​ക്കെ ‘പ്ലാ​​​​റ്റ്ഫോം ബി​​​​​സി​​​​​ന​​​​സ് മോ​​​​​ഡ​​​​​ൽ’ എ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ്. ഒ​​​​​റ്റ ചെ​​​​​റു​​​​​കി​​​​​ട വി​​​​​ല്പ​​​​​ന​​​​​ശാ​​​​​ല​​​​​യും ഇ​​​​​ല്ലാ​​​​​തെ ആ​​​​​മ​​​​​സോ​​​​​ണി​​​​​നെ​​​​​യും ഫ്ലി​​​​​പ്‌​​​​​കാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​യു​​​​​മൊ​​​​​ക്കെ ന​​​​​മ്പ​​​​​ർ​​​​​വ​​​​​ൺ റീ​​​​ടെ​​​​യ്‌​​​​ല​​​​ർ​​​​മാ​​​​ർ ആ​​​​​ക്കി​​​​​യ​​​​​തും ഇ​​​​​തേ രീ​​​​​തി​​​​ശാ​​​​​സ്ത്രം ത​​​​​ന്നെ.

ഇ​​​​​ന്ന​​​​​ലെ​​​​​വ​​​​​രെ ക​​​​​ണ്ടു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന തൊ​​​​​ഴി​​​​​ൽ​​​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​കു​​​​ന്ന​​​​തും പു​​​​​തി​​​​​യ തൊ​​​​​ഴി​​​​​ലു​​​​​ക​​​​​ളും തൊ​​​​​ഴി​​​​​ലി​​​​​ട​​​​​ങ്ങ​​​​​ളും ക്ര​​​​​മേ​​​​​ണ ഉ​​​​​യ​​​​​ർ​​​​​ന്നുവ​​​​​രു​​​​ന്ന​​​​തും ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന പ്ര​​​​​ക്രി​​​​​യയാ​​​​​ണ്. ടെ​​​​​ലി​​​​​ഫോ​​​​​ൺ കോ​​​​​യി​​​​​ൻ​​​​​ ബോ​​​​​ക്‌​​​​​സു​​​​​ക​​​​​ളും ഫി​​​​​ലിം അ​​​​​ധി​​​​​ഷ്ഠി​​​​​ത കാ​​​​​മ​​​​​റ​​​​​ക​​​​​ളും ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് ക​​​​​ഫേ​​​​​ക​​​​​ളും റി​​​​​ചാ​​​​​ർ​​​​​ജ് ഷോ​​​​​പ്പു​​​​​ക​​​​​ളു​​​​​മൊ​​​​​ക്കെ നാ​​​​​ട്ടി​​​​​ൽ വ​​​​​ലി​​​​​യ ത​​​​​രം​​​​​ഗം സൃ​​​​​ഷ്‌​​​​ടി​​​​ച്ച​​​​​തും പി​​​​​ന്നീ​​​​​ട് മ​​​​​ങ്ങി പ​​​​​ഴ​​​​​ഞ്ച​​​​​ന്മാ​​​​​രാ​​​​​കു​​​​​ന്ന​​​​​തും നേ​​​​​രി​​​​​ട്ട് ക​​​​​ണ്ട​​​​​വ​​​​​രാ​​​​​ണ് ന​​​​​മ്മ​​​​​ൾ. യ​​​​​ന്ത്ര​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​വും സാ​​​​​ങ്കേ​​​​​തി​​​​​ക​​​​വി​​​​​ദ്യ​​​​​യു​​​​​മൊ​​​​​ക്കെ മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ ബുദ്ധിമുട്ടുകളെ പ​​​​​ര​​​​​മാ​​​​​വ​​​​​ധി കു​​​​​റ​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശാ​​​​​സ്ത്രീ​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ ഫ​​​​​ല​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ഴും അ​​​​​തി​​​​​ലേ​​​​​ക്കു​​​​​ള്ള പ്രേ​​​​​ര​​​​​ണ​​​​​യെയും വ​​​​​ഴി​​​​​ക​​​​​ളെ​​​​​യും വേ​​​​​ഗ​​​​​ത്തെയു​​​​​മൊ​​​​​ക്കെ നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത് ലാ​​​​​ഭ​​​​​ത്തി​​​​​ൽ മാ​​​​​ത്രം അ​​​​​ധി​​​​​ഷ്ഠി​​​​​ത​​​​​മാ​​​​​യ മു​​​​​ത​​​​​ലാ​​​​​ളി​​​​​ത്ത താത്പ​​​​​ര്യ​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ന്ന​​​​തും ചേ​​​​​ർ​​​​​ത്തു​​​​വാ​​​​​യി​​​​​ക്ക​​​​​ണം.​​​​​

പു​​​​​തി​​​​​യൊ​​​​​രു തൊ​​​​​ഴി​​​​​ൽ സം​​​​​സ്കാ​​​​​രം

ഓ​​​​​രോ തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല സൃ​​​​​ഷ്‌​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും അ​​​​​തി​​​​​നോ​​​​​ടൊ​​​​​പ്പം​​​​ത​​​​​ന്നെ ചി​​​​​ല തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​തെ​​​​യാ​​​​​കു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റ് ആ​​​​​ദ്യ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​നും വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ങ്കി​​​​​ടു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള ഇ​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ൽ സാ​​​​​വ​​​​​ധാ​​​​​നം അ​​​​​ത് ഒ​​​​​രു മാ​​​​​ർ​​​​​ക്ക​​​​​റ്റ് പ്ലേ​​​​​സ് ആ​​​​​യി മാ​​​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പു​​​​​തി​​​​​യൊ​​​​​രു തൊ​​​​​ഴി​​​​​ൽ സം​​​​​സ്കാ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​ത്ത​​​​​രം പ്ലാ​​​​​റ്റ്ഫോം ബി​​​​​സി​​​​​ന​​​​​സ് മോ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നാ​​​​​ട്ടി​​​​​ൽ സൃ​​​​​ഷ്‌​​​​ടി​​​​​ച്ച​​​​​ത്. വ്യ​​​​​ത്യ​​​​​സ്‌​​​​​ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളെ ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ട് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന റോബോ​​​​​ട്ടു​​​​​ക​​​​​ൾ ന​​​​​മ്മു​​​​​ടെ തൊ​​​​​ഴി​​​​​ലി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും വീ​​​​​ടു​​​​​ക​​​​​ളി​​​​​ലും സ​​​​​ജീ​​​​​വ​​​​​മാ​​​​​യി മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ സ​​​​​ന്ത​​​​​തസ​​​​​ഹ​​​​​ച​​​​​ാരി​​​​​യാ​​​​​കു​​​​​ന്ന കാ​​​​​ലം വി​​​​​ദൂ​​​​​ര​​​​​മ​​​​​ല്ല. കൊ​​​​​ഞ്ചി​​​​​ച്ചോ​​​​​മ​​​​​നി​​​​​ക്കാ​​​​​ൻ വ​​​​​ള​​​​​ർ​​​​​ത്തു​​​​​മൃ​​​​​ഗ​​​​​മാ​​​​​യും അ​​​​​ടു​​​​​ക്ക​​​​​ള​​​​​ക്കാ​​​​​രി​​​​​യാ​​​​​യും കി​​​​​ട​​​​​പ്പു​​​​​രോ​​​​​ഗി​​​​​ക​​​​​ളെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ന​​​​​ഴ്സാ​​​​​യു​​​​​മൊ​​​​​ക്കെ റോ​​​​​ബോ​​​​​ട്ടു​​​​​ക​​​​​ൾ അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ൽ ഒ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്.

അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​ൾ​​​​​ക്കും സാ​​​​​ധ്യ​​​​​ത

ഒ​​​​​രുവ​​​​​ശ​​​​​ത്തു നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യി​​​​​ലൂ​​​​​ടെ ധാ​​​​​രാ​​​​​ളം പ്ര​​​​​യോ​​​​​ജ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​മ്പോ​​​​​ൾ മ​​​​​റു​​​​​വ​​​​​ശ​​​​​ത്തു വ​​​​​ലി​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​ൾ​​​​​ക്കും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​ടു​​​​​ത്ത ഒ​​​​​ന്നോ ര​​​​​ണ്ടോ ദ​​​​​ശ​​​​​ക​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു മ​​​​​നു​​​​​ഷ്യ​​​​​ർ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി അ​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ചി​​​​​ല പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. യ​​​​​ന്ത്ര​​​​​വ​​​​​ത്ക​​​​​ര​​​​​ണം മൂ​​​​​ലം തൊ​​​​​ഴി​​​​​ൽ​​​​​ന​​​​​ഷ്‌​​​​ടം സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. വ്യാ​​​​​വ​​​​​സാ​​​​​യി​​​​​ക വി​​​​​പ്ല​​​​​വം മു​​​​​ത​​​​​ൽ നാം ​​​​​കേ​​​​​ട്ടു​​​​​പോ​​​​​രു​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​ന്നൊ​​​​​ക്കെ ന​​​​​ഷ്‌​​​​ട​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ജോ​​​​​ലി​​​​​ക്കു പ​​​​​ക​​​​​രം ധാ​​​​​രാ​​​​​ളം ജോ​​​​​ലി​​​​​ക​​​​​ൾ അ​​​​​തേ യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ മു​​​​​ഖേ​​​​​ന ഉ​​​​​ണ്ടാ​​​​​യിവ​​​​​ന്നി​​​​​രു​​​​​ന്നു. മ​​​​​നു​​​​​ഷ്യ​​​​​ർ ശാ​​​​​രീ​​​​​രി​​​​​ക​​​​​മാ​​​​​യി ചെ​​​​​യ്തി​​​​​രു​​​​​ന്ന ജോ​​​​​ലി​​​​​ക​​​​​ളാ​​​​​ണ് മു​​​​​മ്പ് യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​ത്.

ബു​​​​​ദ്ധി​​​​​പ​​​​​ര​​​​​മാ​​​​​യ ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ന് മ​​​​​നു​​​​​ഷ്യ​​​​​ർ​​​​ത​​​​​ന്നെ ജോ​​​​​ലി​​​​​യി​​​​​ൽ തു​​​​​ട​​​​​രേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് പു​​​​​തി​​​​​യ​​​​​വ പ​​​​​ഠി​​​​​ക്കു​​​​​ക, കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യു​​​​​ക, ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തു​​​​​ക, മാ​​​​​നു​​​​​ഷി​​​​​ക വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ. എ​​​​​ന്നാ​​​​​ൽ ഇ​​​​​പ്പോ​​​​​ൾ എ​​​​ഐ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി ബു​​​​​ദ്ധി​​​​​പ​​​​​ര​​​​​മാ​​​​​യ ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ള്ള ജോ​​​​​ലി​​​​​ക​​​​​ൾ​​​​ വ​​​​​രെ യ​​​​​ന്ത്ര​​​​​ങ്ങ​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ത്തു ചെ​​​​​യ്യും. മ​​​​​നു​​​​​ഷ്യ​​​​​രു​​​​​ടെ സ്വ​​​​​ഭാ​​​​​വ​​​​​ങ്ങ​​​​​ളും പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ളും ഒ​​​​​ക്കെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന കം​​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി ഡ്രൈ​​​​​വ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ബാ​​​​​ങ്ക​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും നി​​​​​യ​​​​​മ​​​​​ജ്ഞ​​​​​രു​​​​​ടെയു​​​​​മൊ​​​​​ക്കെ ജോ​​​​​ലി മെ​​​​​ഷി​​​​​നു​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന കാ​​​​​ല​​​​​മാ​​​​​ണ് വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.​ ന​​​​​മ്മെ വി​​​​​സ്മ​​​​​യി​​​​​പ്പി​​​​​ക്കു​​​​​ന്ന ചി​​​​​ല ‘മാ​​​​​ര​​​​​ക’ കോം​​​​ബി​​​​​നേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ൽ ഒ​​​​​രു​​​​​ങ്ങു​​​​​ന്നു​​​​​ണ്ട് എ​​​​​ന്നാ​​​​​ണ് അ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

ആ​​​​​ദ്യ​​​​​ത്തേ​​​​​ത് ആ​​​​​രോ​​​​​ഗ്യ​​​​​രം​​​​​ഗ​​​​​ത്താ​​​​ണ്. ​രോ​​​​​ഗം വ​​​​​രു​​​​​ന്ന​​​​​തി​​​​​നു​​​​മു​​​​​മ്പേ അ​​​​​ത് പ്ര​​​​​വ​​​​​ചി​​​​​ക്കു​​​​​ന്ന ‘മെ​​​​​ഡി​​​​​ക്ക​​​​​ൽ എ​​​​ഐ’ ഡോ​​​​ക്‌​​​​ട​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും രോ​​​​​ഗി​​​​​ക​​​​​ൾ​​​​​ക്കും വ​​​​ലി​​​​യ സ​​​​ഹാ​​​​യ​​​​മാ​​​​യി മാ​​​​റും. കാ​​​​​ർ​​​​​ഷി​​​​​ക​​​​​രം​​​​​ഗ​​​​​ത്തേക്ക്‌ എ​​​​ഐ ക​​​​​ട​​​​​ന്നെ​​​​​ത്തു​​​​​മ്പോ​​​​​ൾ വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലെ​​​​​യും ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ലെ​​​​​യും കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലെ​​​​​യും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ‘സ്മാ​​​​​ർ​​​​​ട്ട് ഫാ​​​​​മിം​​​​​ഗ്’ പ്ലാ​​​​​ൻ ചെ​​​​​യ്യാ​​​​നാ​​​​കും. മ​​​​​ണ്ണ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​നും വ​​​​​ള​​​​​മി​​​​​ടാ​​​​​നും ഒ​​​​​ക്കെ കം​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന കാ​​​​​ലം വി​​​​​ദൂ​​​​ര​​​​​മ​​​​​ല്ല. ബാ​​​​​ങ്കിം​​​​​ഗ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് എ​​​​ഐ ക​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​മ്പോ​​​​​ൾ, പ​​​​​ണം ത​​​​​ട്ടി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ട​​​​​യാ​​​​​നും ഓ​​​​​ട്ടോ​​​​​മേ​​​​​റ്റ​​​​​ഡ് ട്രേ​​​​​ഡിം​​​​ഗി​​​​​നും ഉ​​​​​ള്ള ബു​​​​​ദ്ധി എ​​​​ഐ പ​​​​​റ​​​​​ഞ്ഞു​​​​​തു​​​​​ട​​​​​ങ്ങും.

മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സരം​​​​​ഗ​​​​​ത്തും

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സരം​​​​​ഗ​​​​​ത്തു എ​​​​ഐ കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റ​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും ഒ​​​​​രേ പാ​​​​​ഠ​​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ല. ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രു​​​​​ടെ​​​​​യും ബു​​​​​ദ്ധി​​​​​ശ​​​​​ക്തി​​​​​ക്ക് അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു​​​​​ള്ള ‘പേ​​​​​ഴ്സ​​​​​ണ​​​​​ലൈ​​​​​സ്ഡ് ലേ​​​​​ണിം​​​​​ഗ്’ വ​​​​രും. പു​​​​​തി​​​​​യ എ​​​​ഐ വി​​​​​ദ്യാ​​​​​ല​​​​​യം വി​​​​​സ്മ​​​​​യം തീ​​​​​ർ​​​​​ക്കും. വ​​​​​ക്കീ​​​​​ലി​​​​​ന്‍റെ പ​​​​​ത്ത് മ​​​​​ണി​​​​​ക്കൂ​​​​​ർ ജോ​​​​​ലി പ​​​​​ത്തു മി​​​​​നി​​​​​റ്റി​​​​​ൽ തീ​​​​​ർ​​​​​ക്കു​​​​​ന്ന എ​​​​ഐ സി​​​​​സ്റ്റ​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​മ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ലി​​​​​യ​​​​​മാ​​​​​റ്റം വ​​​​​രു​​​​​ത്തും.

ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ത​​​​​രം​​​​​ഗ​​​​​മാ​​​​​കു​​​​​മ്പോ​​​​​ൾ മ​​​​​നു​​​​​ഷ്യ​​​​​ൻ അ​​​​​വ​​​​​ന്‍റെ ബു​​​​​ദ്ധി​​​​​യും വി​​​​​വേ​​​​​ക​​​​​വും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ചെ​​​​​യ്‌​​​​​തു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ വി​​​​​പ്ല​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ സം​​​​​ഭ​​​​​വി​​​​​ക്കും. മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ സ​​​​​ർ​​​​​ഗാ​​​​ത്മ​​​​​ക​​​​ത​​​​​യും ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ക്ഷ​​​​​മ​​​​​ത​​​​​യും പ​​​​​തി​​​​​ന്മ​​​​​ട​​​​​ങ്ങു വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ എ​​​​ഐ​​​​ക്ക് ​ക​​​​​ഴി​​​​​യും.

വി​​​​​ദ്യാ​​​​​സ​​​​​മ്പ​​​​​ന്ന​​​​​രാ​​​​​യാ​​​​​ൽ പോ​​​​​രാ, സ്കി​​​​​ൽ​​​​​ഡ് പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​ൽ​​​​​സി​​​​​നെ​​​​​യാ​​​​​ണ് ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മെ​​​​​ന്ന് തൊ​​​​​ഴി​​​​​ൽ മേ​​​​​ഖ​​​​​ല യു​​​​​വ​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യോ​​​​​ട് ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഭാ​​​​വി​​​​യി​​​​ൽ യു​​​​​വ​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്ക് ഭാ​​​​​ഷ​​​​​യു​​​​ടെ​​​​യോ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യോ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യോ കു​​​​​റ​​​​​വു​​​​ മൂ​​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ തേ​​​​​ടാ​​​​​ൻ ഇ​​​​​ത്ത​​​​​രം സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​മെ​​​​ന്ന​​​​ത് ന​​​​മു​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്.

(തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ലൂ​​​​​ർ​​​​​ദ് മാ​​​​​താ കോ​​​​​ള​​​​​ജ് ഓ​​​​​ഫ് സ​​​​​യ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്നോ​​​​​ള​​​​​ജി ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​റാ​​​​​ണ് ലേ​​​​​ഖ​​​​​ക​​​​​ൻ) ­

Movies

വ്യ​ക്തി​ത്വ അ​വ​കാ​ശ സം​ര​ക്ഷ​ണം ലം​ഘി​ച്ച ലി​ങ്കു​ക​ൾ നീ​ക്ക​ണം; മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്

വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​റ​ക്കി. താ​രം സ​മ​ർ​പ്പി​ച്ച ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് നാ​ല​ര​യ്‌​ക്കു​ള്ളി​ൽ നീ​ക്കി​യ ലി​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്.

മെ​റ്റ​യ​ട​ക്കം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഹ​ർ​ജി. അ​തേ​സ​മ​യം ഹ​ർ​ജി​യെ മെ​റ്റ എ​തി​ർ​ത്തി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മ​ല്ലെ​ന്നു​മാ​ണ് മെ​റ്റ വാ​ദി​ച്ച​ത്.

കേ​സി​ൽ മോ​ഹ​ൻ​ലാ​ലി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.എ​ഫ് ഫി​ലി​പ്പ്, ശ്രീ​ഹ​രി ഇ​ന്ദു ക​ലാ​ധ​ര​ൻ, സ്മി​ത ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

എ​ന്തി​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്രം അ​നു​വാ​ദം ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന് ഓ​ൺ​ലൈ​ൻ ഇ​കോ​മേ​ഴ്സ് സ്ഥാ​പ​ന​ത്തോ​ട് കോ​ട​തി ചോ​ദി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​ത് മാ​റ്റു​മെ​ന്ന് ഓ​ൺ​ലൈ​ൻ സ്ഥാ​പ​നം മ​റു​പ​ടി ന​ൽ​കി.

വ്യ​ക്തി അ​വ​കാ​ശ​ത്തെ ലം​ഘി​ച്ച ലി​ങ്കു​ക​ൾ മാ​റ്റി​യ​തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ എ​തി​ർ​ക്ഷി​ക​ൾ​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കേ​സ് ജൂ​ലാ​യ് നാ​ലി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Movies

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ൽ കി​മ​ർ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ൽ കി​മ​ർ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് വ​രു​ന്നു ഹോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​ന്ത​രി​ച്ച വാ​ൽ കി​മ​ർ വ​രാ​നി​രി​ക്കു​ന്ന ആ​സ് ഡീ​പ് ആ​സ് ദി ​ഗ്രേ​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളി​ത്തി​ര​യി​ൽ വീ​ണ്ടും എ​ത്തു​ന്നു.

തൊ​ണ്ട​യി​ലെ അ​ർ​ബു​ദം ബാ​ധി​ച്ച് 65ാം വ​യ​സി​ൽ മ​രി​ക്കു​ന്ന​തി​ന് മു​മ്പ് ഈ ​പ്രോ​ജ​ക്റ്റു​മാ​യി അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ൻ ആ​ത്മീ​യ​വാ​ദി​യും ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നു​മാ​യ ഫാ​ദ​ർ ഫി​ന്‍റ​ൺ എ​ന്ന പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കി​മ​റി​ന്‍റെ മ​ക്ക​ളാ​യ മെ​ഴ്‌​സി​ഡ​സി​ന്‍റെ​യും ജാ​ക്കി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ അ​ത്യാ​ധു​നി​ക ജ​ന​റേ​റ്റീ​വ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​ത്.

ഒ​രു ന​ട​ന്‍റെ ഭൗ​തി​ക​സാ​ന്നി​ധ്യ​മി​ല്ലാ​തെ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​വും ഭാ​വ​വും ശ​ബ്ദ​വും കൃ​ത്യ​ത​യോ​ടെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന ഡി​ജി​റ്റ​ൽ റി​സ​റ​ക്ഷ​ൻ എ​ന്ന നൂ​ത​ന വി​ദ്യ​യാ​ണ് ഇ​വി​ടെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്.

കി​ൽ​മ​റു​ടെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​ള്ള ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്ത് നി​ർ​മ്മി​ത ബു​ദ്ധി​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ഡി​ജി​റ്റ​ൽ ക്ലോ​ൺ നി​ർ​മ്മി​ച്ചാ​ണ് ഈ ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

1920-ക​ളി​ൽ ന​വാ​ജോ ജ​ന​ത​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​യ ആ​ൻ, ഏ​ൾ മോ​റി​സ് എ​ന്നി​വ​രു​ടെ യ​ഥാ​ർ​ത്ഥ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഈ ​ചി​ത്ര​ത്തി​ൽ ടോം ​ഫെ​ൽ​റ്റ​ൺ, അ​ബി​ഗെ​യ്ൽ ലോ​റി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

എ​ഐ​യു​ടെ ഉ​പ​യോ​ഗം സി​നി​മാ​മേ​ഖ​ല​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇ​ത് വാ​ല് കി​മ​ർ ആ​ഗ്ര​ഹി​ച്ച ഒ​രു പ്രോ​ജ​ക്റ്റാ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഈ ​നീ​ക്കം അ​ർ​ത്ഥ​വ​ത്താ​ണെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ കോ​ർ​ട്ടെ വൂ​ർ​ഹീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

National

നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തനശക്തി: മോദി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യി​​​​ൽ (എ​​​​ഐ) ഭാ​​​​വി കാ​​​​ണു​​​​ക​​​​യും ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ഴും മ​​​​നു​​​​ഷ്യ​​​​ർ വെ​​​​റും അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​വോ ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റു​​​​ക​​​​ളോ ആ​​​​യി ചു​​​​രു​​​​ങ്ങ​​​​രു​​​​തെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

നി​​​​ർ​​​​മി​​​​തബു​​​​ദ്ധി ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന ശ​​​​ക്തി​​​​യാ​​​​ണെ​​​​ന്നും അ​​​​തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു വ്യ​​​​തി​​​​ച​​​​ലി​​​​ച്ചാ​​​​ൽ നാ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കു​​​​മെ​​​​ന്നും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള എ​​​​ഐ ഇം​​​​പാ​​​​ക്‌​​​​ട് ഉ​​​​ച്ച​​​​കോ​​​​ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു മോ​​​​ദി പ​​​​റ​​​​ഞ്ഞു.

നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​യെ ന​​​​ന്നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ അ​​​​തു പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും. മ​​​​നു​​​​ഷ്യ​​​​ർ ഒ​​​​രു ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റോ അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​വോ ആ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ എ​​​​ഐ​​​​യെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വ​​​​ത്ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു ന​​​​മ്മു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി യ​​​​ന്ത്ര​​​​ങ്ങ​​​​ളെ ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​ക്കു​​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ഴി​​​​വു​​​​ക​​​​ളെ പ​​​​ല​​​​മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി​​​​ക്കു തു​​​​റ​​​​ന്ന ആ​​​​കാ​​​​ശം ന​​​​ൽ​​​​ക​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​മ്മു​​​​ടെ കൈ​​​​ക​​​​ളി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗി​​​​ൽ​​​​നി​​​​ന്നു ലേ​​​​ണിം​​​​ഗ് മെ​​​​ഷീ​​​​നി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​പ്പോ​​​​ഴ​​​​ത്തെ യാ​​​​ത്ര വേ​​​​ഗ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​ഴ​​​​മേ​​​​റി​​​​യ​​​​തും വി​​​​പു​​​​ല​​​​വു​​​​മാ​​​​ണ്. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി മ​​​​നു​​​​ഷ്യ​​​​രെ ഡാ​​​​റ്റാ പോ​​​​യി​​​​ന്‍റു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ ഇ​​​​ന്ത്യ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. നി​​​​ർ​​​​മി​​​​തബു​​​​ദ്ധി പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​ന്‍റെ കോ​​​​ഡു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​തു ലോ​​​​ക​​​​ത്തി​​​​ന്‍റെ ന​​​​ന്മ​​​​യ്ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. ഇ​​​​ന്ത്യ എ​​​​ഐ​​​​യെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും ഭാ​​​​വി​​​​യും കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ന്നും മോ​​​​ദി ചൂണ്ടിക്കാട്ടി.

ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സ്, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ണ്‍, ആ​​​​ന്ത്രോ​​​​പി​​​​ക് സി​​​​ഇ​​​​ഒ ഡാ​​​​രി​​​​യോ അ​​​​മോ​​​​ദി, ടാ​​​​റ്റ സ​​​​ണ്‍സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​ൻ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ, കേ​​​​ന്ദ്ര ഐ​​​​ടി, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ബ്ര​​​​സീലിയൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ലൂ​​​​യി​​​​സ് ഇ​​​​നാ​​​​സി​​​​യോ ലു​​​​ല ഡ ​​​​സി​​​​ൽ​​​​വ, ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സ​​​​നാ​​​​യ​​​​ക, ഭൂ​​​​ട്ടാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​റിം​​​​ഗ് ടോ​​​​ബ്ഗേ, മൗ​​​​റീ​​​​ഷ്യ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വീ​​​​ൻ​​​​ച​​​​ന്ദ്ര റാം​​​​ഗൂ​​​​ലം, ക്രൊ​​​​യേ​​​​ഷ്യൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ൻ​​​​ഡ്രെ​​​​ജ് പ്ലെ​​​​ൻ​​​​കോ​​​​വി​​​​ച്ച്, സെ​​​​ർ​​​​ബി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ വു​​​​സി​​​​ക്, സീ​​​​ഷെ​​​​ൽ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പി​​​​ള്ള, എ​​​​സ്തോ​​​​ണി​​​​യൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലാ​​​​ർ ക​​​​രി​​​​സ്, ഫി​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​​​റ്റേ​​​​രി ഓ​​​​ർ​​​​പോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ നി​​​​ർ​​​​മി​​​​തബു​​​​ദ്ധി ആ​​​​ഗോ​​​​ള പ്ര​​​​ദ​​​​ർ​​​​ശ​​​​നം നാ​​​​ളെ വ​​​​രെ നീ​​​​ട്ടി. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്നു പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല.

National

കുടുംബ കേസുകളില്‍ വ്യാജ തെളിവുണ്ടാക്കാന്‍ എഐ, ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹമോചനവും ജീവനാംശവുമായി ബന്ധപ്പെട്ട കേസുകളില്‍ പങ്കാളികള്‍ക്കെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി 

ഇത്തരം കേസുകളില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പങ്കാളിയെ കുടുക്കുന്നതിനായി ഡീപ് ഫേക്ക് സാങ്കേതികവിദ്യയും മറ്റ് എഐ ടൂളുകളും ഉപയോഗിച്ച് വ്യാജ ചിത്രങ്ങൾ, വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവ നിര്‍മിക്കുന്നതായി കോടതി കണ്ടെത്തി. ഇവ പലപ്പോഴും യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളവയാണെന്നും കോടതി പറഞ്ഞു.

വിവാഹബന്ധം വേര്‍പിരിയുന്ന ഘട്ടത്തില്‍ പരസ്പരം പീഡിപ്പിക്കുന്നതിനായി മനഃപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാകുകയാണ്. ഇത് നീതിന്യായ വ്യവസ്ഥയെ വഴിതെറ്റിക്കാന്‍ കാരണമാകുന്നതായും കോടതി പറഞ്ഞു.

ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ വേണമെന്നും ഫോറന്‍സിക് പരിശോധനകളിലൂടെ മാത്രമേ ഇത്തരം തെളിവുകള്‍ സ്വീകരിക്കാവൂ എന്നും കോടതി സൂചിപ്പിച്ചു.

ഇത്തരത്തിലുള്ള കേസുകളുടെ ബാഹുല്യം കാരണം കോടതികളുടെ സമയം നഷ്ടപ്പെടുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Tech

ഗൂ​ഗി​ൾ ജെ​മി​നി ചാ​റ്റ് ജി​പി​ടി​യേ​ക്കാ​ൾ മു​ന്നി​ൽ; തുണയായത് ഗൂഗിളിന്‍റെ തന്ത്രം

കലിഫോർണിയ: എ​ഐ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഗൂഗിളിന്‍റെ ജെ​മി​നി​യും ഒാപ്പൺ എഐയുടെ ചാ​റ്റ് ജി​പി​ടി ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​രു പ​ടി മു​ന്നി​ലെ​ത്തി ജെ​മി​നി. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജെ​മി​നി 28 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. അ​തേ​സ​മ​യം, ചാ​റ്റ് ജി​പി​ടി അ​ഞ്ചു ശ​ത​മാ​നം പി​ന്നോ​ട്ടു​പോ​യ​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഈ ​രം​ഗ​ത്തു ആ​ധി​പ​ത്യം പു​ല​ർ​ത്തി​വ​ന്ന ചാ​റ്റ് ജി​പി​ടി​ക്ക് ജെ​മി​നി​യു​ടെ പു​തി​യ മോ​ഡ​ലാ​ണ് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 2025 ന​വം​ബ​റി​ൽ ഗൂ​ഗി​ൾ ജെ​മി​നി-3 മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച​തോ​ടെ ജെ​മി​നി​യി​ലേ​ക്കു കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി സി​മി​ല​ർ​വെ​ബ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വമ്പൻമാരുടെ മത്സരം

2025 ഡി​സം​ബ​റി​ൽ മാ​ത്രം ഗൂ​ഗി​ൾ ജെ​മി​നി​യു​ടെ ഔ​ദ്യോ​ഗി​ക സൈ​റ്റി​ലെ ട്രാ​ഫി​ക് മാ​ത്രം ഏ​ക​ദേ​ശം 28 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​തേ​സ​മ​യം, ചാ​റ്റ് ജി​പി​ടി​യു​ടെ സൈ​റ്റി​ലെ ട്രാ​ഫി​ക് ആ​റു ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ചാ​റ്റ് ജി​പി​ടി സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ള​രെ മു​ന്നി​ലു​മാ​ണ്.
ഡി​സം​ബ​റി​ൽ ചാ​റ്റ് ജി​പി​ടി​ക്ക് 550 കോ​ടി ന്ദ​ർ​ശ​ന​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ ജെ​മി​നി​ക്കു ല​ഭി​ച്ച​ത് 170 കോ​ടി മാ​ത്ര​മാ​ണ്. ഡീ​പ്‌​സീ​ക്ക്, ഗ്രോ​ക്ക്, പെ​ർ​പ്ലെ​ക്സി​റ്റി , ക്ലോ​ഡ് തു​ട​ങ്ങി​യ മ​റ്റ് എ​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ളൊ​ന്നും ത​ന്നെ 40 കോ​ടി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. ചു​രു​ക്ക​ത്തി​ൽ, എ​ഐ രം​ഗ​ത്തു മ​ത്സ​രം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.

ഗൂഗിളിന്‍റെ തന്ത്രം

അതേസമയം, ഗൂ​ഗി​ളി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ മാർക്കറ്റിംഗ് നീ​ക്ക​ങ്ങ​ളാ​ണ് ജെ​മി​നി​യുടെ വ​ള​ർ​ച്ച​യ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാ​ര​ണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ​ഗൂ​ഗി​ൾ സേ​ർ​ച്ച്, ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ, ജി​ മെ​യി​ൽ, ഡോ​ക്സ്, ഷീ​റ്റ്സ് എ​ന്നി​വ​യി​ലെ​ല്ലാം ഗൂ​ഗി​ൾ ജെ​മി​നി​യെ സം​യോ​ജി​പ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്ര​ത്യേ​ക​മാ​യി ജെ​മി​നി വെ​ബ്‌​സൈ​റ്റ് തു​റ​ക്കാ​തെത​ന്നെ ത​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ജെമിനി എ​ഐ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ചാ​റ്റ് ജി​പി​ടി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ടു വെ​ബ്‌​സൈ​റ്റി​ലേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ്. ഗൂഗിളിന്‍റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓ​പ്പ​ൺ എ​ഐ ക്യാ​മ്പി​ൽ ജാ​ഗ്ര​ത​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ക​മ്പ​നി​ക്കു​ള്ളി​ൽ കോ​ഡ് റെ​ഡ് സാ​ഹ​ച​ര്യ​ത്തി​നു സ​മാ​ന​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചാ​റ്റ് ജി​പി​ടി​യെ കൂ​ടു​ത​ൽ ബു​ദ്ധി​ശ​ക്തി​യു​ള്ള​തും വേ​ഗ​മു​ള്ളതുമാക്കുന്നതിലേക്കാണ് അ​വ​ർ ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

National

വൈദ്യുതി ബിൽ കുറയ്ക്കാൻ നിർമിതബുദ്ധി


ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) ഉ​​​പ​​​യോ​​​ഗി​​​ച്ചു വൈ​​​ദ്യു​​​ത ബി​​​ല്ലു​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് കേ​​​ന്ദ്ര ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ശ​​​ശാ​​​ങ്ക് മി​​​ശ്ര.

എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും കൊ​​​ള്ള​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ഊ​​​ർ​​​ജ വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് എ​​​ളു​​​പ്പം സാ​​​ധി​​​ക്കും.

ഇ​​​തോ​​​ടെ വൈ​​​ദ്യു​​​തി പാ​​​ഴാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​നും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വൈ​​​ദ്യു​​​ത ബി​​​ൽ കു​​​റ​​​യ്ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും ശ​​​ശാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി.

മി​​​ക്ക വീ​​​ടു​​​ക​​​ളി​​​ലും തെ​​​റ്റാ​​​യ വ​​​യ​​​റിം​​​ഗ് മൂ​​​ല​​​മോ ഭൂ​​​മി​​​യി​​​ലെ ചോ​​​ർ​​​ച്ച മൂ​​​ല​​​മോ (എ​​​ർ​​​ത്ത് ലീ​​​ക്കേ​​​ജ്) വൈ​​​ദ്യു​​​തി പാ​​​ഴാ​​​യി പോ​​​കു​​​ന്ന​​​താ​​​യി ശ​​​ശാ​​​ങ്ക് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

പ്ര​​​തി​​​ദി​​​നം ഇ​​​ത്ത​​​രം വീ​​​ഴ്ച​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്രോ​​​ഗ്രാം ചെ​​​യ്യു​​​മെ​​​ന്നും അ​​​തു​​​വ​​​ഴി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ൾ വീ​​​ഴ​​​ച​​​യു​​​ള്ള വീ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും ശ​​​ശാ​​​ങ്ക് പ​​​റ​​​ഞ്ഞു.

 

District News

നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ അ​രു​വി​ത്തു​റ കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജി​ലെ റി​സ​ർ​ച്ച് & പി​ജി കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും കെം​സ്പ​യ​ർ ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച അ​ലും​മ്നി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ത​ബു​ദ്ധി ഗ​വേ​ഷ​ണ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് കെ​മി​സ്ട്രി പൂ​ർ​വ വി​ദ്യാ​ർ​ഥി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​മെ​റി​ൻ ജോ​സ​ഫ് ആ​ണ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ഗ​വേ​ഷ​ണ​രം​ഗ​ത്ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യും അ​വ​യു​ടെ പ്രാ​യോ​ഗി​ക ഉ​പ​യോ​ഗ​ങ്ങ​ളും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ലി​റ്റ​റേ​ച്ച​ർ റി​വ്യൂ, ഡാ​റ്റ അ​നാ​ലി​സി​സ്, പ്ര​ബ​ന്ധ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യി​ൽ എ​ഐ​യു​ടെ പ​ങ്ക് അ​വ​ർ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി​ബി ജോ​സ​ഫ്, കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഗ്യാ​ബി​ൾ ജോ​ർ​ജ്, കെം​സ്പ​യ​ർ ക്ല​ബ് അ​നി​മേ​റ്റ​ർ ഡോ. ​നി​ഹി​ത ലി​ൻ​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​ജി, പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ ആ​വേ​ശ​ക​ര​മാ​ക്കി.

Leader Page

നിർമിതബുദ്ധി ജാഗ്രതയോടെ!

ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് (എ​​​ഐ-​​​നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി) ടൂ​​​​ളു​​​​ക​​​​ൾ ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​വാ​​​​ത്ത സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞു.

ചാ​​​റ്റ് ജി​​​പി​​​ടി, ജെ​​​മി​​​നി പോ​​​​ലു​​​​ള്ള ചാ​​​​റ്റ്ബേ​​​​സ്ഡ് എഐ മോ​​​​ഡ​​​​ലു​​​​ക​​​​ൾ ഇ​​​​മെ​​​​യി​​​​ൽ ത​​​​യാ​​​​റാ​​​​ക്ക​​​​ൽ, റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​ഴു​​​​തു​​​​ക, സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​സൂ​​​​ത്ര​​​​ണം, പു​​​​തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി നാം ​​​​ദി​​​​വ​​​​സ​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ഈ ​​​​പോ​​​​സ്റ്റ്-​​​​ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ൽ എ​​​​ഐ​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്. ​എ​​​​ങ്കി​​​​ലും, എ​​​​ഐ​​​​യു​​​​ടെ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​വും അ​​​​മി​​​​ത​​​​വു​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം മ​​​​നു​​​​ഷ്യ​​​​ന്‍റെ സ​​​​ർ​​​​ഗാ​​​ത്മ​​​​ക​​​​ത, വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക ചി​​​​ന്ത, മൗ​​​​ലി​​​​ക​​​​ത എ​​​​ന്നി​​​​വ​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. വ​​​​ർ​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഈ ​​​​ ആ​​​​ശ്രി​​​​ത​​​​ത്വം ഒ​​​​രു​​​​ത​​​​രം എ​​​​ഐ ആ​​​​സ​​​​ക്തി​​​​ക്ക് വ​​​​ഴി​​​​തു​​​​റ​​​​ന്നേ​​​​ക്കാം എ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പ് നാം ​​​​ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണ​​​​ണം.


​അ​​​​മി​​​​തോ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​ന്‍റെ വൈ​​​​ജ്ഞാ​​​​നി​​​​ക​​​​ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ


​2025 ജൂ​​​​ണി​​​​ൽ ടൈം ​​​​മാ​​​​സി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് എം​​​ഐ​​​ടിയി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​നം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ചാ​​​റ്റ് ജി​​​പി​​​ടി പോ​​​​ലു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​തി​​​​വാ​​​​യ ഉ​​​​പ​​​​യോ​​​​ഗം വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക ചി​​​​ന്താ​​​​ശേ​​​​ഷി​​​​യെ ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യേ​​​​ക്കാം എ​​​​ന്നാ​​​​ണ്. എ​​​​ഐ​​​​യെ അ​​​​മി​​​​ത​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ച്ച ആ​​​​ളു​​​​ക​​​​ൾ വൈ​​​​ജ്ഞാ​​​​നി​​​​ക​​​​വും സ​​​​ർ​​​ഗാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ങ്ങ​​​​ളി​​​​ൽ മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്.

ഈ ​​​​പ​​​​ഠ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ച്, പ​​​​തി​​​​വാ​​​​യി എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വ​​​​ന്ത​​​​മാ​​​​യി ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ക​​​​രം വൈ​​​​ജ്ഞാ​​​​നി​​​​ക​​​​പ​​​​ര​​​​മാ​​​​യ ജോ​​​​ലി​​​​ക​​​​ൾ (കോ​​​ഗ്‌​​​നി​​​റ്റീ​​​വ് ടാ​​​സ്ക്) എ​​​​ഐ​​​​ക്ക് കൈ​​​​മാ​​​​റു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത കാ​​​​ണി​​​​ക്കു​​​​ന്നു. എ​​​​ഐ​​​​യു​​​​ടെ അ​​​​മി​​​​തോ​​​​പ​​​​യോ​​​​ഗം ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കി​​​​യേ​​​​ക്കാം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​നും പു​​​​തി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​നു​​​​മു​​​​ള്ള ന​​​​മ്മു​​​​ടെ മ​​​​സ്‌​​​​തി​​​​ഷ്ക​​​​ത്തി​​​​ന്‍റെ ക​​​​ഴി​​​​വ് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ നാം ​​​​ശ്ര​​​​ദ്ധി​​​​ക്ക​​​​ണം.


​കൂ​​​​ടാ​​​​തെ, എ​​​​ഐ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ചി​​​​ല​​​​പ്പോ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന അ​​​യ​​​ഥാ​​​ർ​​​ഥ​​​മാ​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ (ഹാ​​​​ലൂ​​​​സി​​​​നേ​​​​റ്റ​​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ) ഒ​​​​രു വ​​​​ലി​​​​യ പ്ര​​​​ശ്ന​​​​മാ​​​​ണ്. നോ​​​​ർ​​​​ത്ത് ഈ​​​​സ്‌​​​​റ്റേ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ലെ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് എ​​​​ക്‌​​​​സ്പീ​​​​രി​​​​യ​​​​ൻ​​​​ഷൽ എ​​​​ഐ​​​​യു​​​​ടെ പ​​​​ഠ​​​​നം, സു​​​​ര​​​​ക്ഷാ പ്രോ​​​​ട്ടോ​​​​ക്കോ​​​​ളു​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന ‘മ​​​​ൾ​​​​ട്ടി-സ്റ്റെപ്പ് പ്രോം​​​​പ്റ്റ്-​​​​ലെ​​​​വ​​​​ൽ ജ​​​​യി​​​​ൽ ​ബ്രേ​​​​ക്കിം​​​​ഗ്’ പോ​​​​ലു​​​​ള്ള രീ​​​​തി​​​​ക​​​​ൾ സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കു​​​​ന്നു. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക്, എ​​​​ഐ സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ, അ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കാം. കു​​​​ട്ടി​​​​ക​​​​ളെ​​​​യോ വൈ​​​​കാ​​​​രി​​​​ക​​​​മാ​​​​യി ദു​​​​ർ​​​​ബ​​​​ല​​​​രായ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളെയോ സം​​​​ബ​​​​ന്ധി​​​​ച്ച് എ​​​​ഐ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വ​​​​ലി​​​​യ ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​ണ്. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ല്ലാം എ​​​​ഐ-​​​​പ്രേ​​​​രി​​​​ത ‘ബ്രെ​​​​യി​​​​ൻ ഫോ​​​​ഗ്’ (AI-induced brain fog) എ​​​​ന്ന അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത ​വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്നു.


വി​​​​ദ്യാ​​​​ഭ്യാ​​​​സരം​​​​ഗത്തെ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വവും


​വി​​​​ദ്യാ​​​​ഭ്യാ​​​​സമേ​​​​ഖ​​​​ല​​​​യി​​​​ൽ എ​​​​ഐ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​രു​​​​ത​​​​ലമൂ​​​​ർ​​​​ച്ച​​​​യു​​​​ള്ള വാ​​​​ളാ​​​​ണ്. പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ എ​​​​ഐ അ​​​​ധ്യാ​​​​പ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​മ്പോ​​​​ൾ​​​ത്ത​​​​ന്നെ, വേ​​​​ണ്ട​​​​ത്ര പ​​​​രി​​​​ശോ​​​​ധ​​​​നയി​​​​ല്ലാ​​​​തെ തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ൾ, അ​​​​വ​​​​ർ​​​​ക്ക് ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യി ആ​​​​ഴ​​​​ത്തി​​​​ലു​​​​ള്ള അ​​​​റി​​​​വ് നേ​​​​ടാ​​​​ൻ ക​​​​ഴി​​​​യാ​​​​തെവ​​​​രി​​​​ക​​​​യും പ​​​​ഠ​​​​നം ഉ​​​​പ​​​​രി​​​​പ്ല​​​​വ​​​​മാ​​​​യി മാ​​​​റു​​​​ക​​​​യും ചെ​​​​യ്യും. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ൽ​​​​ക്ഷ​​​​ണം ല​​​​ഭ്യ​​​​മാ​​​​കു​​​​മ്പോ​​​​ൾ, അ​​​​ധ്യാ​​​​പ​​​​ക​​​​രും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും എ​​​​ത്ര​​​​ത്തോ​​​​ളം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വത്തോ​​​​ടെ​​​​യും ധാ​​​​ർ​​​​മി​​​ക​​​​മാ​​​​യും അ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​നം.


​തൊ​​​​ഴി​​​​ൽ​​​​പ​​​​ര​​​​മാ​​​​യ ധാ​​​​ർ​​​​മി​​​ക​​​​ത


​തൊ​​​​ഴി​​​​ൽ​​​​പ​​​​ര​​​​മാ​​​​യ ചു​​​​റ്റു​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ എ​​​​ഐ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​ണെ​​​​ങ്കി​​​​ലും, ധാ​​​​ർ​​​മി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​ണ്ട്. പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ എ​​​​ഐ​​​യെ ജോ​​​​ലി​​​​യി​​​​ൽ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ഒ​​​​രു ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി മാ​​​​ത്രം കാ​​​​ണു​​​​ക; മൗ​​​​ലി​​​​ക​​​​മാ​​​​യ ചി​​​​ന്ത​​​​യ്ക്കു പ​​​​ക​​​​ര​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​രു​​​​ത്. വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക വി​​​​ശ​​​​ക​​​​ല​​​​ന​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ന്‍റെ യു​​​​ക്തി​​​​ക്കും എ​​​​പ്പോ​​​​ഴും പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​ക​​​​ണം.


​ന​​​​യ​​​​ങ്ങ​​​​ളും ന​​​​മ്മു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വവും


​പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും എ​​​​ഐ സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ഴും രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​വ​​​​രു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ചാവേ​​​​ഗം നി​​​​യ​​​​മ​​​​നി​​​​ർ​​​മാ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​ണ് എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ​​​​ലി​​​​യ തോ​​​​തി​​​​ലു​​​​ള്ള എ​​​​ഐ സാ​​​​ക്ഷ​​​​ര​​​​താ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്.


​ഒ​​​​രു ന​​​​ല്ല എ​​​​ഐ സം​​​​സ്കാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക്


​എ​​​​ഐ​​​​യു​​​​ടെ ല​​​​ക്ഷ്യം ന​​​​മ്മു​​​​ടെ ക​​​​ഴി​​​​വു​​​​ക​​​​ൾ​​​​ക്ക് ശ​​​​ക്തിപ​​​​ക​​​​ര​​​​ലാ​​​​ണ്, മാ​​​​റ്റി​​​​സ്ഥാ​​​​പി​​​​ക്ക​​​​ല​​​​ല്ല. ഈ ​​​​ധാ​​​​ർ​​​മി​​​​ക​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത് ന​​​​മ്മ​​​​ൾ ഓ​​​​രോ​​​​രു​​​​ത്ത​​​​രു​​​​ടെ​​​​യും വ്യ​​​​ക്തി​​​​ഗ​​​​ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വത്തി​​​​ൽനി​​​​ന്നാ​​​​ണ്.


​എ​​​​ഐ ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കൃ​​​​ത്യ​​​​ത ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗം മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​യി​​​​രി​​​​ക്ക​​​​ണം. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ മാ​​​​ർ​​​ഗ​​​നി​​​​ർ​​​​ദേ​​​​ശം തേ​​​​ടി​​​​യ ശേ​​​​ഷം മാ​​​​ത്രം ജ​​​​ന​​​​റേ​​​​റ്റീ​​​​വ് ടൂ​​​​ളു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക.


​എ​​​​ഐ​​​​ക്ക് ബു​​​​ദ്ധി​​​​യു​​​​ണ്ടാ​​​​കാം, പ​​​​ക്ഷേ വി​​​​വേ​​​​കം മ​​​​നു​​​​ഷ്യ​​​​നു മാ​​​​ത്ര​​​​മാ​​​​ണ്. വി​​​​വേ​​​​കം ബു​​​​ദ്ധി​​​​യെ ന​​​​യി​​​​ക്ക​​​​ണം, അ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വമുള്ള എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ.

 

കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ചെ​​​​ലു​​​​ത്തു​​​​ന്ന സ്വാ​​​​ധീ​​​​നം


​കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ ന​​​​ൽ​​​​കേ​​​​ണ്ട വി​​​​ഭാ​​​​ഗം. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ലെ എ​​​​ഐ ഉ​​​​പ​​​​യോ​​​​ഗം അ​​​​വ​​​​രു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ പ​​​​ഠ​​​​ന​​​ശേ​​​​ഷി, ഭാ​​​​വ​​​​ന എ​​​​ന്നി​​​​വ​ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കാം. ഇ​​​​ത് ശ്ര​​​​ദ്ധ, ഓ​​​​ർ​​​​മ, പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​ര ശേ​​​​ഷി എ​​​​ന്നി​​​​വ കു​​​​റ​​​​യ്ക്കു​​​​ന്നു. കൂ​​​​ടാ​​​​തെ, സ്‌​​​​ക്രീ​​​​ൻ ടൈം ​​​​വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ത്ക​​​​ണ്ഠ, വി​​​​ഷാ​​​​ദം, ഉ​​​​റ​​​​ക്ക​​​​ക്കു​​​​റ​​​​വ് എ​​​​ന്നി​​​​വ​​​​യ്ക്ക് കാ​​​​ര​​​​ണ​​​​മാ​​​​വാം. ജ​​​​ന​​​​റേ​​​​റ്റീ​​​​വ് എ​​​​ഐ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ത​​​​ൽ​​​​ക്ഷ​​​​ണ സം​​​​തൃ​​​​പ്തി ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​ശ്രി​​​​ത​​​​ത്വം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

സ്ലൊ​​​​വേ​​​​നി​​​​യ​​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ലു​​​​ബ്ലി​​​​യാ​​​​ന ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​നം, വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ എ​​​​ഐ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ‘ബൗ​​​​ദ്ധി​​​​ക​​​​ ക​​​​ഴി​​​​വി​​​​ല്ലാ​​​​യ്മ​​​യ്​​​​ക്ക്’ (intellectual deskilling) കാ​​​​ര​​​​ണ​​​​മാ​​​​കാ​​​​മെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു. കു​​​​ട്ടി​​​​ക​​​​ളെ വൈ​​​​ജ്ഞാ​​​​നി​​​​ക​​​​ പ​​​​ക്ഷ​​​​പാ​​​​ത​​​​ത്തി​​​​ൽ​​​നി​​​​ന്ന് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലും വീ​​​​ടു​​​​ക​​​​ളി​​​​ലും എ​​​​ഐ-​​​​ര​​​​ഹി​​​​ത പ​​​​ഠ​​​​ന ഇ​​​​ട​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും എ​​​​ഐ ടൂ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ചി​​​​ല സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​കാ​​​ത്ത​​​​താ​​​​ണെ​​​​ങ്കി​​​​ൽ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യോ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യോ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളൂ.

 

(ലീ​​​​ഡ​​​​ർ​​​​ഷി​​​​പ് കോ​​​​ച്ചും എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ സ്ട്രാ​​​​റ്റ​​​​ജി​​​​സ്റ്റും
ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ഡ്യു​​​​ക്കേ​​​​റ്റ​​​​റു​​​​മാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ)

Latest News

Corehub Up